Sunday, April 25, 2010

afghan sketches

afghan sketches

അഫ്ഘാനിസ്ഥാന്‍ വരച്ചിടുന്ന ഒരു ചിത്രം ഉണ്ട്. പൊടിക്കാറ്റും, ദാരിദ്രവും. ഭയവും ഇടകലര്‍ന്ന വര്‍ത്തമാനത്തിലെ ഒരു അശാന്തഭൂമി. കാബുളില്‍ വന്നിറങ്ങുന്ന ആരിലും ഈ അനുഭവം ഉരുകി ഇറങ്ങാന്‍ അധികം സമയം വേണ്ട. എയര്‍പോര്‍ട്ടില്‍ വലിയൊരു ഭാഗം വിദേശ രാജ്യങ്ങളുടെയും, ഐക്യരഷ്ടര്‍ സഭയുടെയും വിമാനഗളുടെ പാര്‍ക്കിംഗ് കേന്ദ്രമാണ്. നഗരത്തില്‍ തലങ്ങും വിലങ്ങും പായുന്ന വിദേശ നിര്‍മിത കവചിത വാഹനങ്ങള്‍. ഇതിലൊന്നും നിങ്ങള്ക്ക് അഫ്ഘാനിസ്ഥാന്‍ രേങിസ്ട്രറേന്‍ നമ്പര്‍ കാണാനാവില്ല. ഉള്ളത് അതാതു രാജ്യങ്ങളുടെ പതാകയും മറ്റു ചിഹ്ന ഗലും മാത്രം. അമേരിക്കയും ബ്രിട്ടനും, ഗെര്‍മനിയും മടക്കം 40 ലധികം രാജ്യങ്ങള്‍ അഫ്ഘനിസ്ടനി ലുണ്ട്. അവരുടെ പതാക കള്‍ക്കിടയില്‍ പലയിടത്തും അഫ്ഘാന്‍ പതാകയും കാണാം. കാബുളില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുംട്.
ഇതാ രുടെ രാജ്യമാണ്? ഒരു ജനത എന്നാ നിലയില്‍ അഫ്ഘനികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയണിത്. കൃത്യമായ സത്വ ബോധാമില്ലയ്മന്‍. ഇതാണ് അഫ്ഘനിസ്ടന്റെ ഇന്നത്തെ ദുഃഖം. എന്നാല്‍ ഇതിനിടയിലും ഇവിടെ ജീവിതം ഉണ്ട്. ചറിയ ദുര്‍ബലരായ മനുഷ്യ രുടെ വലിയ അര്‍ഥങ്ങള്‍ ഉള്ള ജീവിടങ്ങള്‍..

പോയ 30 വര്‍ഷത്തെ അനുഭവമാണിത്. ഒരുതലമുറ യാണ് ഭയപ്പടിന്റെ ചൂടില്‍ ചുട്ടെടുക്ക പെട്ടത് . അവര്‍ക്ക് നിത്യ ജീവിതം മെന്നത് ക്രമരഹിത മായ തുടര്ച്ചയോടുള്ള സംഘര്‍ഷമാണ്. 1979 ലെ സോവിയറ്റ് അധിനിവേശം, മുജഹിധിന്‍ ച്രുതുനില്പ്പു, താലിബാന്‍ ഉയര്തെഴുനെല്പ്പു, പതനം, അമേരിക്കന്‍ അധിനിവേശം, അഫ്ഘാനിസ്ഥാന്‍ ജനത ചരിത്രതി നൊപ്പം നടക്കുകയാണ്. ചരിതത്തിന്റെ ക്രമരഹിതമായ ഈ തുടര്‍ച്ചയുടെ ഇരകലാനവര്‍. ഇവരുടെ ചെറിയ ജീവിതങ്ങള്‍
കണ്ട നുഭാവിച്ചപ്പോള്‍ അറിഞ്ഞ ചില വലിയ വസ്തുതകളാണ് ഞാന്‍ ഇവിടെ പങ്കുവേക്കുനത്.

എല്ലാ അധിനിവേസങ്ങളുടെ യും കഥ യാണിത്‌. ചരിതത്തിന്റെ " fault line " ല് കുടുങ്ങി പോവുന്ന ജനതക്ക് അവരുടെ വര്‍ത്തമാനം മാത്രമല്ല, ഭാവിയും, ഭുതവും നഷ്ടമാവുന്നു. ജീവിതം എന്നത് ഇന്നില്‍ തുടങ്ങി ഇന്നില്‍ അവസാനിക്കുന്ന ഒരു സംഘര്‍ഷം മാത്രം. പക്ഷെ ഇതിനെല്ലാമിടയിലം അവര്‍ ജീവിക്കുന്നുട്..ആ ജീവിതങ്ങളിലും സന്തോഷത്തിന്റെ വര്‍ണ്ണ നിമിഷങ്ങളുണ്ട്‌. ഒരുപക്ഷെ
അഫ്ഘാനിസ്ഥാനില്‍ പോയി താമസിച്ച, സാധാരണക്കാരുമായി ഇടപഴകിയത്‌ കൊണ്ട് മാത്രം അറിഞ്ഞ സത്യമാ നിത്. ജീവിതം
അത് നിലനില്‍ക്കുന്നിടത്തോളം അനുഭവങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു ജ്വലിച്ചു നില്‍ക്കും. അതിനു " art of living " പരിസീലനം ആവശ്യമില്ല. വര്‍ത്തമാനത്തില്‍ ജീവിച്ചാല്‍ മാത്രം മതി.

സോവിയറ്റ് അധിനിവേസകലാതെ ഒരു സാംസ്‌കാരിക കന്ദ്രമുണ്ട് കാബുളില്‍. വെടിയുണ്ടകള്‍ കൊണ്ട് തുളഞ്ഞ ചുമരുകള്‍.
പതിയിലധികവും പൊളിഞ്ഞിരിക്കുന്നു. അതിനു മുമ്പില്‍ തന്നിമതന്‍ ( whatermelon ) കച്ചവടം ചെയുന്ന അബ്ദുല്‍ മജീദ്‌ പറയുന്നു.
" ഞാന്‍ ഇതെല്ലം കണ്ടതാണ്. സോവിയറ്റ് ആര്‍മി വന്നതും.. പിന്നെ അവര്‍ പോയതും. താലിബാന്‍ വന്നതും. അവര്‍ പോയതും. പിന്നെ ഒസാമയെ തിരഞ്ഞു അമേരിക്ക ഇവിടെ വന്നതും ഇപ്പോള്‍ അവര്‍ പോവനോരുങ്ങുന്നതും എല്ലാം. " നിങള്‍ കപ്പോള്‍ പേടിയില്ലേ ? നാളെ എന്ത് സംഭവിക്കും എന്ന ഭയം? എന്റെ ചോദ്യത്തിന് മുമ്പില്‍ അയാള്‍ ചിരിച്ചു, പിന്നെ പറഞ്ഞു.
" ഈ വാട്ടര്‍ മേലോന്‍ ഉം എന്റെ ജീവിതവും തമ്മില്‍ വലിയ വത്യാസം ഒന്ന് മില്ല. ഒരുവെടി യുണ്ട ഇതിനെ തുളച്ചു പോയാല്‍ അവശേഷിക്കുക അല്പം ചുവപ്പ് മാത്രം.. അതുപോലെ തന്നെ യാണ് എന്റെ ജീവിതവും. അതെനിക്ക് അറിയാം. ആ അറിവാണ്
എന്റെ ശക്തി. മരുഭുമി കളില്‍ എങ്ങിനെ സുഫികള്‍ ജനിക്കുന്നു എന്നത് എനിക്കും അറിവായി.

മറ്റൊരനുഭവം. സറീന ഹോട്ടലില്‍ നടന്ന ചാവേര്‍ അക്രമത്തിന്റെ അടുത്ത മനിക്കുരുകളില്‍ ആണ് ഞാന്‍ അവിടെ എത്തുന്നത്‌.
വഴികള്‍ എല്ലാം അടച്ചിരിക്കുന്നു. അമേരിക്കംന്‍ ആര്‍മി ഹോട്ടല്‍ വളഞ്ഞിരിക്കുന്നു. അതിനിടയിലാണ് റോഡിനരികിലൂടെ ഒരു വൃദ്ധന്‍ നടന്നുവരുന്നത്. അയാളുടെ വീടിലെകുള്ള വഴി യനത്.


അമേരികന്‍ ആര്‍മി ഓഫീസര്‍ പറയുന്നു. " സ്റ്റോപ്പ്‌ " - അമേരിക്കന്‍ ആര്‍മി സ്റ്റോപ്പ്‌ പറഞ്ഞാല്‍ അതിനപ്പുറം ഇലയനങ്ങാന്‍ പാടില്ല എന്നതാണ് നിയമം.. എന്നാല്‍ ഇദ്ദേഹത്തിനു ചെവി കേള്‍ക്കതതുകൊണ്ട് വീണ്ടും മുന്നോട്ടു നടന്നു. പിന്നെ കേട്ടത് വെടിയൊച്ച യാണ്. മുട്ടില്‍ വെടി യെട്ട വൃദ്ധന്‍ റോഡില്‍ ഇരുന്ഉപോയി - "അഫ്ഘാന്‍ dogs - take him away " - അമ്മെരികാന്‍ ആര്‍മി അക്രോസിച്ചു..

അഫ്ഘാന്‍ national army members ചേര്‍ന്ന് വൃദ്ധനെ ഞങളുടെ കാറില്‍ കയറ്റി.. 80 വയസ്സ് പ്രായം കാണു മയള്‍ക്ക് - വണ്ടി ആശുപത്രി യിലെ ക്കൊടുമ്പോള്‍ അയാള്‍ പറഞ്ഞ വാചകം ഞാന്‍ കൃത്യ മയി ഓര്‍ക്കുന്നു. ( this was translated by my stringer )

" എങ്ങിനെ യാണ് ഒരു അമേരിക്കക്കാരന് ഞങ്ങള്‍ അഫ്ഘനികളെ തോക്കുകൊണ്ട് സംസ്കാരം പഠിപ്പിക്കാന്‍ ആവുക. അമേരിക്ക എന്ന രാജ്യം ഉണ്ടായിട്ടു 400 വര്‍ഷമേ ആയിട്ടുള്ളൂ. അതാണ് അവരുടെ സംസകാരത്തിന്റെ പ്രായം. എന്നാല്‍ അഫ്ഘാനിസ്ഥാന്‍ സംസ്കൃതി ക്ക് 4000 വര്ഷം പഴക്കം വരും എന്നാല്‍ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വീട് തന്നെ 400 വര്ഷം പഴക്കമുള്ളതാണ് . ഞങളുടെ 8 തലമുറ ജനിച്ചതും വളര്‍ന്നതും ഇവിടെ യാണ്.
ഞാന്‍ പിച്ചവെച്ചു നടന്ന വഴിയാണിത്. എന്ന്നോട് സ്റ്റോപ്പ്‌ പറയാന്‍ എവെനെത് അധികാരം?

വൃദ്ധരെ യും മുതിര്‍ന്നവരെയും ബഹുമാനിക്കുന്ന താണ് ഞങളുടെ സംസ്കൃതി . എന്നാല്‍ ഇത് നോക്ക്..
സംസ്കര സംബന്നുരുടെ പെരുമാറ്റ മാണിത്.. " ഇവരാണ് ഞങ്ങള്‍ക്ക് ജനാധിപത്യവും സമാധാനവും തരാന്‍ പോവുന്നത് !!!. എന്തൊരു അസംബന്ധം

അമേരിക്ക ക്ക് എന്തുകൊണ്ട് അഫ്ഘാനിസ്ഥാനില്‍ വിജയിക്കാനാവില്ല എന്നതിന്റെ ഉത്തരം ഈ വാചകങ്ങളില്‍ തെളിഞ്ഞു കിടക്കുന്നതും എനിക്ക് കാണാമായി രുന്നു.

No comments: