Wednesday, March 31, 2010

നിനക്കായി ഞാന്‍

നിനക്കായി ഞാന്‍



എന്നെ തൊട്ടറിഞ്ഞ്
എനിക്കായി നിന്നെ കരുതി വെച്ച്
നമ്മുടെ മൌനത്തിലേക്ക്‌ നീ സ്വയം നിറയുന്നു

എന്റെ രക്ത ധമനികളില്‍
നീയെന്ന ഉപ്പു അലിഞ്ഞു കയറുന്നു

എന്റെ വിഭ്രാന്തികളില്‍, നേരിന്റെ ചരട് വലിച്ചു
നീ എന്നെ പിച്ച വെപ്പിച്ചു

എനിക്ക് എന്നെ തന്നെ നഷ്‌ടമായ നിമിഷങ്ങളില്‍
ഒരു മാന്ത്രികനെ പോലെ

നിലാവില്‍ നിന്നും നീ എന്നെ എനിക്ക് പറിച്ചെടുത്തു തന്നു

പിന്നെ
എന്നില്‍ നിന്നും ഹിമകണങ്ങള്‍ തുടച്ചുകളഞ്ഞു
നീ എന്നെ കടും ചൂടിന്റെ ലഹരിയിലേക്ക് കൈ പിടിച്ചു കയറ്റി
എന്നിട്ട് - ഇതാ ജീവിതം എന്ന് ചൂണ്ടി തന്നു


എനിക്ക് നഷ്‌ടമായ അക്ഷരങ്ങളെ പ്പോലും

ഇന്ന് നീ പെറുക്കി എടുത്തു തന്നു

അതാണിത്. നന്ദി.

ഇപ്പോളിതാ നിനക്കായി ഞാന്‍.

അശരീരി

അശരീരി

ഇരുട്ടു പൊടിച്ചെടുത് ഞാന്‍
നെറ്റിയില്‍ കുറി തൊട്ടു
മനസ്സില്‍ വെളിച്ചം നിറയാന്‍
രാത്രി പൊടിച്ചെടുത് ഞാന്‍ കണ്ണിലെഴുതി
കാഴ്ചനിറയാന്‍
മനസിലെ വെളിച്ചം കണ്ണിലുടെ
കണ്ണാടിയിലേക്ക് പടരവേ
ഞാന്‍ എന്ന ഘനം ഇല്ലാതായിരിക്കുന്നു
കണ്ണാടിയില്‍ ഞാന്‍ എന്ന സുതാര്യത
വെളിച്ചമായി പ്പരന്നു കിടന്നു
സുതാര്യത മരണമാണ്
മരണം ഇരുട്ടാണ്‌
അപ്പോള്‍
അശരീരി
തമസോമ ജ്യോതിര്‍ഗമയ
മൃത്യോമ അമൃതം ഗമയ ....


ഉള്‍ക്കാഴ്ച

ഉള്‍ക്കാഴ്ച

ഉയര്‍ന്നു ഉയര്‍ന്നു പറക്കവേ ....
കീഴെ കിളികള്‍..
കിളിപ്പച്ചയാര്‍ന്ന മരങ്ങള്‍ ..
വെള്ളിവര പോലെ പുഴ

പട്ടത്തിന് പുറം കാഴ്ചയുടെ ലഹരി

മുകളില്‍ മഴമേഘങ്ങള്‍
അതുനുമുകളില്‍ ച്നദ്രക്കല
അതുനും മുകളില്‍ ഘനീഭവിച്ചു കിടന്ന കാലം

പുറം കാഴ്ചകളില്‍ ഉള്‍ക്കാഴ്ച ഒഴിയുന്നു

കാറ്റിന്റെ ഒളംങ്ങളില്‍ രമിച്
വീണ്ടും ഉയര്ക്കാഴ്ച്ചകള്‍ അന്വേഷിച് കുതിക്കവേ .....

അടിവയറ്റില്‍ ഒരു മിന്നലാട്ടം

** ** ** ** ** ** **

ഉണ്ണി പട്ടതെത ഉയരങ്ങളില്‍ നിന്നും പറിച്ചെടുത്തു

പട്ടം സന്ധ്യയിലേക്ക്‌ തെന്നി തെന്നി
പ്പറന്നു വീണു...

മുററത്തു
മഴപറ്റി
വര്‍ണങ്ങള്‍ ഒഴുകി പ്പോയ പട്ടം
മണ്ണില്‍ ഒടിഞ്ഞു കിടന്നു

** ** ** ** ** ** **

അകത്തു ഉണ്ണി സന്ധ്യാ നാമം ചൊല്ലി
ഇന്നലെയോള മെന്തെന്നരിന്ജീല
ഇനി നാളെയും മേന്തന്നരിവീല


നാരായണന്‍
Sept- 2008
അന്വേഷണം

പ്രാര്‍ത്ഥനയില്‍ ഞാന്‍ എന്റെ ജീവിതത്തിന്റെ അര്‍ഥം അന്വേഷിച്ചു
എനിക്ക് കണ്ടത്താനയില്ല

കൈവെള്ളയിലെ വളഞ്ഞു പിരിഞ്ഞ രേഖകളില്‍ ഞാന്‍ അത് ചികഞ്ഞു
കണ്ടില്ല

ഓലയില്‍ കുറിച്ചിട്ട ജാതകത്തിലും ഞാന്‍ ജീവിതമന്വേഷിച്ചു പരാജയപ്പെട്ടു

ഇതിഹാസങ്ങളില്‍, സാരോപടെസ കഥകളില്‍ തിരഞ്ഞു , കണ്ടില്ല

പ്രത്യയ സാസ്ത്രങ്ങളിലും , ഇസങ്ങളിലും എനിക്കത് കാണാനായില്ല

പിന്നെ പഠിച്ച ശാസ്ത്രങ്ങളുടെ യുക്തിഭദ്രമായ കൂട്ടിക്കിഴിചിലുകള്‍ ക്കപ്പുറത്തും

ജീവിതം സമസ്യയായി അവശേഷിച്ചു


ഒടുവില്‍

യുക്തികള്‍ ക്കപ്പുറം , ബോധത്തിനപ്പുറം

ഒരു വെള്ളിടി

അതില്‍ ഞാന്‍ തിരിച്ചറിയുന്നു

ജീവിതം എന്നത് അസംബധങ്ങളുടെയും
അകസ്മികതകളുടെയും
ആകെ തുകയാണെന്നു

ജീവിതം
ജീവിതാനുഭവങ്ങളുടെ
ആകെത്തുക മാത്രം
അനുഭവങ്ങളുടെ മൌലികത.
അത് എനിക്ക് എന്റെയും, നിനക്ക് നിന്റെയും
ജീവിതം വേറിട്ട്‌ കട്ടിതരുന്ന്നു

അതില്‍ അന്വേഷിച്ചു കണ്ടെത്തേണ്ട സത്യങ്ങള്‍ ഒന്നും ഇല്ല
കാരണം അതാണ്‌ സത്യം

-- നാരായണന്‍

അസമവാക്യങ്ങള്‍

അസമവാക്യങ്ങള്‍

അന്ന്
ഗണിതത്തിന്‍റെ നേരും
ശാസ്ത്രത്തിന്‍റെ കൃത്യതയും കണ്ട്
മിഴിവെട്ടാന്‍ മറന്നു പോയ കാലം....
സമവാക്യങ്ങളില്‍
സത്യം പിഴുതു മാറ്റാ നാവാതെ തറച്ചു കിടന്നു

കാലത്തെ
സിമ്പിള്‍ പെണ്ടുലതിന്റെ
ദോലനങ്ങളില്‍ ഹരിച്ചെടുത്തു
ഞാന്‍ സമവക്യംഎഴുതി

വി സമം എ സൈന്‍ ഒമേഗ ടി

എത്ര കൃത്യം !!


അത്ഭുതങ്ങളുടെ പൂമ്പാറ്റകള്‍
ചിറകടിച്ചു പറന്ന പ്രഭാതങ്ങളില്‍
സത്യം ശിവ മാണെന്നും
ശിവം സുന്ദര മാനെന്നും ഞാന്‍ അറിഞ്ഞു

ഇന്ന്

അപരാഹ്ന സൂര്യന്റെ ചൂടില്‍
ജീവിത പ്പച്ച കത്തുമ്പോള്‍
ഞാന്‍ വീണ്ടും സമവാക്യങ്ങള്‍ അന്വേഷിക്കുന്നു
ഗണിതത്തില്‍... ഗീതയില്‍... ഗിരിശിഖരങ്ങളില്‍...
വാക്കില്‍.. വഴക്കില്‍... വഴിയില്‍
ബന്ധങ്ങളില്‍... ബന്ധുക്കളില്‍ ...

എന്നാല്‍ ഞാന്‍ എന്ന അനുഭവം
സമവാക്യങ്ങളില്‍ ഒന്നും അടങ്ങാതെ
മേഘക്കുട്ടങ്ങളെ പോലെ രൂപം മാറി മാറി
എന്‍റെ മാത്രം ചിത്രങ്ങളായി
സന്ധ്യക്ക്‌ അപ്പുറം ഇരുട്ടിലേക്ക് പടരുന്നു..

വാശികള്‍ ഒടുങ്ങുപോള്‍.....
ഒന്നും സമമല്ലെന തിരിച്ചറിവ്..
ഒന്നും സമ മാവണമെന്നില്ല എന്നതും തിരിച്ചറിവ്..

ഒടുവില്‍

ജീവിതം എന്ന വാക്യം
സമമല്ലാതെ നിര്‍ധാരണം ചെയ്തു ഒടുങ്ങുന്നു

വീണ്ടും തുടങ്ങട്ടെ...
പാഠം ഒന്ന്....
ജീവിതം = അസമം

പി എം നാരായണന്‍