അശരീരി
ഇരുട്ടു പൊടിച്ചെടുത് ഞാന്‍
നെറ്റിയില്‍ കുറി തൊട്ടു
മനസ്സില്‍ വെളിച്ചം നിറയാന്‍
രാത്രി പൊടിച്ചെടുത് ഞാന്‍ കണ്ണിലെഴുതി
കാഴ്ചനിറയാന്‍
മനസിലെ വെളിച്ചം കണ്ണിലുടെ
കണ്ണാടിയിലേക്ക് പടരവേ
ഞാന്‍ എന്ന ഘനം ഇല്ലാതായിരിക്കുന്നു
കണ്ണാടിയില്‍ ഞാന്‍ എന്ന സുതാര്യത
വെളിച്ചമായി പ്പരന്നു കിടന്നു
സുതാര്യത മരണമാണ്
മരണം ഇരുട്ടാണ്
അപ്പോള്‍
അശരീരി
തമസോമ ജ്യോതിര്‍ഗമയ
മൃത്യോമ അമൃതം ഗമയ ....
Wednesday, March 31, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment