അസമവാക്യങ്ങള്‍
അന്ന്
ഗണിതത്തിന്‍റെ നേരും
ശാസ്ത്രത്തിന്‍റെ കൃത്യതയും കണ്ട്
മിഴിവെട്ടാന്‍ മറന്നു പോയ കാലം....
സമവാക്യങ്ങളില്‍
സത്യം പിഴുതു മാറ്റാ നാവാതെ തറച്ചു കിടന്നു
കാലത്തെ
സിമ്പിള്‍ പെണ്ടുലതിന്റെ
ദോലനങ്ങളില്‍ ഹരിച്ചെടുത്തു
ഞാന്‍ സമവക്യംഎഴുതി
വി സമം എ സൈന്‍ ഒമേഗ ടി
എത്ര കൃത്യം !!
അത്ഭുതങ്ങളുടെ പൂമ്പാറ്റകള്‍
ചിറകടിച്ചു പറന്ന പ്രഭാതങ്ങളില്‍
സത്യം ശിവ മാണെന്നും
ശിവം സുന്ദര മാനെന്നും ഞാന്‍ അറിഞ്ഞു
ഇന്ന്
അപരാഹ്ന സൂര്യന്റെ ചൂടില്‍
ജീവിത പ്പച്ച കത്തുമ്പോള്‍
ഞാന്‍ വീണ്ടും സമവാക്യങ്ങള്‍ അന്വേഷിക്കുന്നു
ഗണിതത്തില്‍... ഗീതയില്‍... ഗിരിശിഖരങ്ങളില്‍...
വാക്കില്‍.. വഴക്കില്‍... വഴിയില്‍
ബന്ധങ്ങളില്‍... ബന്ധുക്കളില്‍ ...
എന്നാല്‍ ഞാന്‍ എന്ന അനുഭവം
സമവാക്യങ്ങളില്‍ ഒന്നും അടങ്ങാതെ
മേഘക്കുട്ടങ്ങളെ പോലെ രൂപം മാറി മാറി
എന്‍റെ മാത്രം ചിത്രങ്ങളായി
സന്ധ്യക്ക് അപ്പുറം ഇരുട്ടിലേക്ക് പടരുന്നു..
വാശികള്‍ ഒടുങ്ങുപോള്‍.....
ഒന്നും സമമല്ലെന തിരിച്ചറിവ്..
ഒന്നും സമ മാവണമെന്നില്ല എന്നതും തിരിച്ചറിവ്..
ഒടുവില്‍
ജീവിതം എന്ന വാക്യം
സമമല്ലാതെ നിര്‍ധാരണം ചെയ്തു ഒടുങ്ങുന്നു
വീണ്ടും തുടങ്ങട്ടെ...
പാഠം ഒന്ന്....
ജീവിതം = അസമം
പി എം നാരായണന്‍
Wednesday, March 31, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment